Thursday, May 24, 2012

സ്നേഹവും സ്വാര്‍ത്ഥതയും

വീണ്ടും ഒരു അധ്യയന വര്‍ഷം തുടങ്ങയായി. ഉണ്ണിക്കുട്ടന് പുതിയ ബാഗും കുടയും പുസ്തകവും ഉടുപ്പുമെല്ലാം മേടിച്ചു. എല്ലാം  ഞങ്ങളുടെ കൊച്ചു ടൌണില്‍ കിട്ടാവുന്ന ഏറ്റവും വില കൂടിയ ഇനങ്ങള്‍. 

പണ്ട് എല്‍ പി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ഉച്ചക്കഞ്ഞിക്ക് ക്യു നില്‍ക്കുമായിരുന്നു, ബോംബെ ഡയിങ്ങിന്‍റെ കുപ്പായവുമിട്ട്. ഉച്ചക്കഞ്ഞി തരാന്‍ പറ്റിയില്ലെങ്കിലും അച്ഛനും അമ്മയും മാര്‍കെറ്റില്‍ കിട്ടാവുന്ന ഏറ്റവും നല്ല തുണിയും പുസ്തകവും മേടിച്ചു തരുമായിരുന്നു, പാവങ്ങള്‍!

ഇന്ന് കഥ മാറി. ഈ ഇടെ അമ്മയോട് ഞാന്‍ ചോദിച്ചു, "എന്തിനാ അമ്മെ നിങ്ങള്‍ രണ്ടു കൂട്ടരും ഇത് പോലെ വഴക്കിടുന്നെ? ഇനി എന്നെ കാണാന്‍ എന്ന് വരും ? ഇക്കണക്കിനു ഞാന്‍ മരിച്ചാല്‍ കൂടി എന്നെ കാണാന്‍ വരുമോ?"

"പിന്നെ നിന്നെ എന്തിനു കാണണം? അപ്പോള്‍ നീ ഇല്ലല്ലോ ? നിന്‍റെ പ്രേതത്തെ കാണാന്‍ ഞാന്‍ എന്തിനു വരണം ?"

മരിക്കാതെ മരിക്കുന്നത്  ഇങ്ങനെയാണ്.

സ്നേഹത്തില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്. ഒരു നാള്‍ ഞാനും ഉണ്ണിയോട് ഇത് പോലെ സ്വാര്‍ത്ഥയാകുമായിരിക്കും. ഒന്‍പതു മാസം ചുമന്ന കണക്കും അതില്‍ കൂടുതല്‍ അവനെ വളര്‍ത്തിയ കണക്കും.. വാര്‍ധക്യത്തില്‍ എല്ലാം കൂട്ടിയും കിഴിച്ചും നഷ്ടങ്ങളുടെ ചുമടുമായി..

2 comments:

  1. രോഗബാധിതയായി കിടന്നപ്പോൾ, കിടക്കുമ്പോൾ അമ്മയെപ്പോലെ ശുശ്രൂഷിച്ച മകൾ പറഞ്ഞു ‘ഇനി പത്തുമാസത്തിന്റെ കണക്ക് ഇവിടെ പറയരുത്....കേട്ടൊ അമ്മക്കുട്ടി.‘

    സ്നേഹത്തിൽ സ്വാർഥത ഉണ്ട്. ഒരിക്കലും പാടില്ലാത്തതെങ്കിലും....

    ReplyDelete
  2. മനുഷ്യസ്നേഹത്തിന്റെ ആന്തരഭാവങ്ങൾ തിരയുന്ന ഈ കൊച്ചു കഥ ഒരു വലിയ കഥ തന്നെ, സംശയമില്ല.

    ആശംസകൾ,

    ReplyDelete