Wednesday, May 16, 2012

കാത്തിരുന്നത്..

നിന്നെ പിരിഞ്ഞ
ഓരോ നിമിഷവും
ഓരോ കനലായി
നെഞ്ചില്‍ നീറി.

പിന്നെയാ നീറ്റല്‍
മാറില്‍ പടര്‍ന്ന്
അവിടെയിനിയും വറ്റാത്ത
ഉറവയെ തിളപ്പിച്ചു.

ഈ കണ്ണിലെ ചൂടും 
നെഞ്ചിലെ നീരും 
കനവിലെ കനലും
നീ അറിഞ്ഞിരുന്നോ ഉണ്ണീ?

അതോ.
ഒരാഴ്ച്ചവട്ടത്തില്‍ നീ
കാത്തിരുന്നത്
എന്‍റെ കയ്യിലെ
മിഠായി പൊതിക്കായിരുന്നോ?

3 comments:

  1. അമ്മയെ മനസ്സിലാക്കാന്‍ സമയം എടുക്കില്ലേ ഓരോ മോനും... ചിലപ്പോള്‍ ഒത്തിരി വൈകിപ്പോകും എന്നതാ ഏറ്റവും വലിയ സത്യം...

    ReplyDelete
  2. നന്നായി

    ആശംസകള്‍

    ReplyDelete